¡Sorpréndeme!

മംഗളം ചാനല്‍ ലൈസൻസ് റദ്ദാക്കാൻ ശുപാർശ | Oneindia Malayalam

2017-11-21 2 Dailymotion

Commission Report Against Mangalam Channel Report And CEO R Ajithkumar

മുൻ മന്ത്രി എ കെ ശശീന്ദ്രനെ ഫോണ്‍ കെണിയിലൂടെ ചാനല്‍ കുടുക്കിയതെന്ന് ജസ്റ്റിസ് പിഎസ് ആൻറണി കമ്മീഷൻ റിപ്പോർട്ട്. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം. ചാനലിൻറെ നടപടി പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും ഈ സാമ്പത്തിക നഷ്ടം ചാനലില്‍ നിന്ന് ഈടാക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലും പരാതിക്കാരിയായ യുവതിയും കമ്മീഷൻറെ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. ചാനലിൻറെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കണമെന്നും നിർദേശമുണ്ട്. ഗതാഗത വകുപ്പ് മന്ത്രി ആയിരുന്ന എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ചതായിരുന്നു മംഗളം ഹണിട്രാപ്പ് വിവാദം. നടന്നത് ഹണി ട്രാപ്പ് ആണ് എന്ന തെളിഞ്ഞതോടെ ചാനല്‍ സിഇഒയേയും മാധ്യമ പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് റിപ്പോർട്ട് കൈമാറിയത്.